Thursday, April 25, 2024 8:07 am

വൃക്കകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

For full experience, Download our mobile application:
Get it on Google Play

മാറി വരുന്ന ജീവിതശൈലി നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. അത് പ്രധാനമായി ബാധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയാകും. വൃക്കകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. പ്രമേഹം ബാധിച്ചാൽ അത് പിന്നീട് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.

മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതാണ് മറ്റൊരു കാരണം. കല്ലുകളുടെ എണ്ണം വർധിക്കുന്നതിലൂടെ മൂത്രതടസം ഉണ്ടാവുകയും ഇതിലൂടെ വൃക്കയുടെ പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുന്നു. യൂറിക് ആസിഡ് വൃക്കയിലെ അരിപ്പകളിൽ അടിഞ്ഞ് യൂറിക് ആസിഡ് നെഫ്രോപ്പതി എന്ന അവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കുക.

വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കൂടാതെ സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം. നിങ്ങൾ ധാരാളം മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും ഉപയോഗിക്കുന്ന ആളാണെങ്കിൽ അത് ഒഴിവാക്കണം. ഇത്തരം മധുരപലഹാരങ്ങളിലെല്ലാം കൃത്രിമ മധുരം ചേർക്കുന്നുണ്ട്. അത് നിങ്ങളുടെ വൃക്കകളെ പ്രതികൂലമായി ബാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്. മദ്യം നിങ്ങളുടെ കരളിന്റെ പ്രവർത്തനത്തെ എന്ന പോലെ വൃക്കകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് ; പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

0
കല്പറ്റ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി...

സംസ്ഥാനത്ത് വിൽക്കുന്ന പഴം പച്ചക്കറികളിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കോട്ടയം: കേരള സർവകലാശാലാ 'സേഫ് റ്റു ഈറ്റ്' പദ്ധതിയുടെ ഭാഗമായി നടത്തിയ...

രാമക്ഷേത്ര പരാമർശത്തിൽ മോദിക്കെതിരെ നടപടി വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കേണ്ടെന്ന് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് വേനൽച്ചൂട് തുടരുന്നു ; 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച...