മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനം ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ദുബായ് :  മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനം ഇന്ന് അവസാനിക്കും. ഇന്ന് ദുബായിൽ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും പ്രവാസി മലയാളികളുടെ സീകരണത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് രാത്രി മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും. അതിനിടെ എക്സ്പൊയിൽ കേരള വീക്കും പുരോഗമിക്കുകയാണ്. ദുബായ് എക്‌സ്‌പോ 2020ലെ ഇന്ത്യൻ പവലിയനിലെ കേരള പവലിയൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.

പത്തുവരെ നീളുന്ന കേരളവാരത്തിൽ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും. കണ്ണൂരിൽ 5500 ഏക്കർ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ റെയിൽ പദ്ധതി വഴി യാത്ര വേഗത്തിലാകും.

സംസ്ഥാനം മുഴുവൻ ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിക്കുന്നതോടെ ഡിജിറ്റൽ മുന്നേറ്റത്തിന് വഴിയൊരുങ്ങും. കിഫ്ബി വഴി 60000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അബുദാബി രാജകുടുംബാംഗവും യുഎഇ സഹിഷ്ണുതാ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അൽ സിയൂദി, സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...