റാന്നി : വനംവകുപ്പിന്റെ നിലപാടുകൾക്കെതിരെ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ – കിഫ സംഘടിപ്പിക്കുന്ന ‘സമരപഥം’ 16ന് 4.30 ന് ചെക്കിട്ടപാറ അങ്ങാടിയിൽ വെച്ച് നടക്കും. യോഗത്തിൽ വെച്ച് വനത്തിന് വെളിയിൽ റവന്യൂ ഭൂമിയിൽ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടി വെക്കുവാൻ ഐക്യകണ്ഠേന തീരുമാനമെടുത്ത ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്ത് മെമ്പർമാരെയും ആദരിക്കും. നമ്മുടെ പൂർവികർ പൊന്നുവിളയിച്ച് നമുക്ക് വേണ്ടി സ്വർഗം തീർത്ത ഈ മണ്ണിൽ വന്യജീവികളെയും വനവും വളർത്തി നിർബന്ധിത കുടിയിറക്കിന് വിധേയരാക്കി ജനിച്ച നാടിനെയും സ്നേഹിച്ച മണ്ണിനെയും വിട്ട് പരദേശിയായി ശിഷ്ടകാലം ജീവിക്കേണ്ട ദുരവസ്ഥയിലേക്ക് കർഷക ജനതയെ എത്തിക്കാൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കേരളത്തിലെ കർഷക ജനത നടത്തുന്ന ഈ ജീവന്മരണ പോരാട്ടത്തിൽ മുഴുവൻ കർഷക സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് കിഫാ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033