Tuesday, March 4, 2025 3:28 pm

സര്‍ക്കാരിന് തിരിച്ചടി ; മസാല ബോണ്ട് കേസിലെ ഇ.ഡി അന്വേഷണത്തിന് സ്റ്റേയില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സര്‍ക്കാരിന് തിരിച്ചടി. മസാല ബോണ്ട് കേസിലെ ഇ.ഡി അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേയില്ല.  ഇ.ഡിയുടെ തുടര്‍ നടപടികള്‍ തടയണമെന്ന കിഫ്ബി ആവശ്യം കോടതി തള്ളി. കേസ് സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് അടക്കമുള്ള കാര്യങ്ങള്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതിയോടെയാണ് നടന്നത്.

ഫെമ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ല. ഫെമ നിയമം ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടത് ആര്‍.ബി.ഐയാണെന്നും കിഫ്ബി കോടതിയില്‍ വാദിച്ചു. ഫെമ നിയമങ്ങളുടെ ലംഘനമുണ്ടായതായി സംശയമുണ്ടെന്നും അതിനാല്‍ വിശദപരിശോധന ആവശ്യമാണെന്നും ഇ.ഡി. വ്യക്തമാക്കി. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇ.ഡി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംശയമുള്ള സാഹചര്യത്തില്‍ മസാല ബോണ്ട് കേസില്‍ അന്വേഷണം നടത്തികൂടെയെന്ന ചോദ്യം കിഫ്ബിയോട് ഹൈക്കോടതി ഉന്നയിച്ചു. സെപ്റ്റംബര്‍ രണ്ടിന് മുമ്പായി മറുപടി സത്യവാങ്മൂലം ഇ.ഡി. കോടതിയില്‍ സമര്‍പ്പിക്കണം. മസാല ബോണ്ട് കേസിലെ ഇ.ഡി. അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നല്‍കിയ ഹര്‍ജി ജസ്റ്റിസ് വിജി അരുണ്‍ ആണ് പരിഗണിച്ചത്. കിഫ്ബി സിഇഒ, കെ.എം. എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരാണ് കേസിലെ മറ്റ് ഹര്‍ജിക്കാര്‍. 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച്‌ കിഫ്ബിയുടെ പ്രവര്‍ത്തനം ഇ.ഡി. തടസപ്പെടുത്തുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം, കിഫ്ബിയെ തകര്‍ക്കാന്‍ ഇ.ഡി നീക്കം നടത്തുന്നതായി ആരോപിച്ച്‌ അഞ്ച് ഇടത് എംഎ‍ല്‍എമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ എംഎ‍ല്‍എമാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.

73,000 കോടിയുടെ പദ്ധതിയായ കിഫ്ബിയെ തകര്‍ക്കാന്‍ മസാല ബോണ്ടിന്‍റെ പേര് പറഞ്ഞ് ഇ.ഡി ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സമന്‍സ് ലഭിച്ചവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുകയല്ലേ വേണ്ടതെന്നും ഈ ഘട്ടത്തില്‍ ഇത്തരമൊരു പൊതുതാല്‍പര്യഹര്‍ജി നിലനില്‍ക്കുന്നതാണോയെന്നുമുള്ള പരാമര്‍ശം ഹര്‍ജി പരിഗണിക്കുന്നതിനിടെ ഡിവിഷന്‍ ബെഞ്ചില്‍ നിന്നുണ്ടായി.

കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന പ്രത്യേക സംവിധാനങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇ.ഡിയുടെ നീക്കങ്ങള്‍ നിയമവിരുദ്ധമാണ്. രാഷ്ട്രീയ താല്‍പര്യത്തോടെയാണ് ഇ.ഡിയുടെ നടപടികളെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍, അന്വേഷണത്തില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

സമന്‍സ് ലഭിച്ചവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോമസ് ഐസക്ക് കോടതിയെ സമീപിച്ചത്  അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തോമസ് ഐസക്കിനെ സഹായിക്കാനാണ് ഈ ഹര്‍ജിയെന്നും അന്വേഷണം അട്ടിമറിക്കാനുള്ള സംഘടിതശ്രമമുണ്ടെന്നും  അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ വിധി പറയാന്‍ മാറ്റുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ്‌നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആൾമാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തി ; പ്രതി...

0
ആലപ്പുഴ: തമിഴ്‌നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആൾമാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ...

യുവാവ് നാല് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

0
മുംബൈ: മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ച് യുവാവ് നാല് മാസം പ്രായമുള്ള...

മതിലകം കഴുവിലങ്ങില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0
തൃശൂർ: മതിലകം കഴുവിലങ്ങില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം...

മഹാരാഷ്ട്ര സര്‍പഞ്ച് വധക്കേസ് : മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

0
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന...