ജില്ലാ സ്റ്റേഡിയ നിർമാണത്തിന് 47.93 കോടി രൂപ അനുവദിച്ച് കിഫ്ബി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയ സമുച്ചയ നിർമാണത്തിന് 47.93 കോടി രൂപയുടെ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 40 കോടിയുടെ ഭരണാനുമതി നേരത്തെതന്നെ ലഭിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടുകൂടി സ്റ്റേഡിയത്തിന്‍റെ നിർമാണപ്രവൃത്തി എത്രയും വേഗത്തിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിന്‍റെ വിശദപദ്ധതിരേഖ കിഫ്ബിക്ക് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അനുമതി ലഭിച്ചത്.

ടോട്ടൽ സ്റ്റേഷൻ സർവേ, മണ്ണ് പരിശോധന മുതലായവ നടത്തിയാണ് വിശദപദ്ധതിരേഖ തയ്യാറാക്കിയത്. അധികച്ചെലവ് ഉണ്ടാക്കുന്നെന്ന് പറഞ്ഞ് ആദ്യത്തെ പദ്ധതിരേഖ കിഫ്ബി തള്ളിയിരുന്നു. തുടർന്ന് പുതുക്കിനൽകിയ പദ്ധതിരേഖയാണ് അംഗീകരിച്ചത്. ഇതുപ്രകാരം ഇപ്പോഴുള്ള കെ.കെ.നായർ പവിലിയൻ, ശൗചാലയ കോംപ്ലക്സ് എന്നിവ നിലനിർത്തും. സ്റ്റേഡിയത്തിലെ വെള്ളം വലിയുന്നതിനായി റിങ് റോഡിന് കുറുകെ ഡ്രെയിനേജ് സംവിധാനം പണിയും. സ്റ്റേഡിയം രണ്ടടി മണ്ണിട്ട് ഉയർത്തും. നിർമാണം തുടങ്ങി ഒന്നരവർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

എട്ട് ലൈനുള്ള സിന്തറ്റിക്ക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളിൽ തന്നെ ഹോക്കി, ഫുട്ബോൾ മത്സരങ്ങൾ നടത്താനുള്ള ഗ്രൗണ്ട്, മൂന്ന്‌ സ്വിമ്മിങ് പൂളുകൾ, ഫെൻസിങ്, റോളർ സ്കേറ്റിങ് പരിശീലനത്തിനും മത്സരത്തിനുമുള്ള സംവിധാനങ്ങൾ, ഓഫീസ്, സ്പോർട്സ് കൗൺസിലെ വിദ്യാർഥികൾക്ക് താമസിക്കാൻ ഹോസ്റ്റൽ എന്നിവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ടവ. നേരത്തെ കിറ്റ്കോയെ പദ്ധതിയുടെ നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പദ്ധതി കിറ്റ്കോയ്ക്ക് തുടങ്ങാൻ സാധിച്ചില്ല. തുടർന്ന് കായികവകുപ്പിന് കീഴിലെ സ്പോർട്സ് കേരള ഫൗണ്ടേഷനെയാണ് നിലവിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...