കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള ശ്രമം ചെറുക്കും : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ കിഫ്ബി നിർമ്മിച്ച റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള സർക്കാരിൻ്റെ നീക്കങ്ങൾ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബി ഒരു വെള്ളാനയാണ് എന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതാണ്. ഈ പ്രസ്ഥാനം ഇനി ഒരു ശാപമായി മാറരുത്. കേരളത്തിൽ പണ്ടേ യാത്ര സൗജന്യമാണ്. കാലങ്ങളിലും റോഡുകളിലും ഒന്നും യാത്ര ചെയ്യുന്നതിന് ജനങ്ങൾക്ക് ടോൾ കൊടുക്കേണ്ടിയിരുന്നില്ല. ടോൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. കിഫ്ബി ഒരു വെള്ളാനയാണ് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഞങ്ങളെ പരിഹസിച്ച ആളുകൾ ഇപ്പോൾ മറുപടി പറയണം. റവന്യൂ ജനറേഷനെ കുറിച്ച് ഞങ്ങൾ അന്നേ സൂചിപ്പിച്ചതാണ്. അന്ന് ഇവരാരും മിണ്ടിയില്ല. റവന്യൂ ജനറേഷന് ആവശ്യമായ പദ്ധതികൾ രൂപീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളുടെ തലയിൽ ടോൾ അടിച്ചേൽപ്പിക്കുകയല്ല.

വരുമാനം ഉണ്ടാകത്തക്ക പ്രോജക്ടുകളിൽ മുതൽ മുടക്കാൻ ഇവർ തയ്യാറാവാത്തത് കൊണ്ടാണ് ഇന്ന് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.വരുമാനം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികൾ അടിയന്തരമായി നടപ്പാക്കണം. ടോൾ ഈടാക്കാനുള്ള ഏത് നീക്കത്തിനെതിരെയും വൻപ്രതിഷേധം ഉണ്ടാകും. റവന്യൂ ജനറേഷന് ഉപയോഗ്യമായ പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ കിഫ്ബി നിർത്തേണ്ടി ഞങ്ങൾ പണ്ടേ പറഞ്ഞതാണ്. സർക്കാറിന് വന്ന പാളിച്ച ജനങ്ങളുടെ തലയിൽ ഒരു ഭാരമായി കയറ്റി വെക്കാൻ പാടില്ല. അത് തെറ്റായ രീതിയാണ് – ചെന്നിത്തല പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...