കിളിമാനൂർ അപകടം ; കാറോടിച്ച തിരുവല്ല സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിളിമാനൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാറോടിച്ച തിരുവല്ല സ്വദേശി ഗിരീഷ്കുമാറിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കിളിമാനൂര്‍ ഇരട്ടച്ചിറയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയായ കിളിമാനൂര്‍ സ്വദേശി അജിലയാണ് മരിച്ചത്. എതിരെ വന്ന കാറ് നിയന്ത്രണം നഷ്ടപ്പെട്ട് അജിലയുടെ സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പെ മരിച്ചു. ആറു വയസ്സുള്ള മകന്‍ പരിക്കുകളോടെ ചികിത്സയിലാണ്. കാര്‍ ഡ്രൈവര്‍ ഗിരീഷ്കുമാര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പോലീസിന് നല്‍കിയ മൊഴി. അതേസമയം എം.സി റോഡില്‍ അപകടം പതിവാണെങ്കിലും എംവിഡിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.

സെയിഫ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി നിയോഗിച്ചിരുന്ന സ്പെഷ്യല്‍ സ്ക്വാഡിനെ തിരുവനന്തപുരം നഗരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുകയാണ്. തട്ടത്തുമല മുതല്‍ കഴക്കൂട്ടം വരെ സുരക്ഷിതയാത്ര ഒരുക്കാനായിരുന്നു എം.സി റോഡ് സെയിഫ് കോറിഡോര്‍ പദ്ധതി. ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ റോഡ് സേഫ്റ്റി അതോറിറ്റി കൈമാറിയ മരാസോ വാഹനവും പരിശോധന നടത്തുന്നില്ല. സ്പെഷ്യല്‍ സ്ക്വാഡിനെ തിരികെ നിയോഗിച്ചാല്‍ അപകടതോതെങ്കിലും കുറക്കാനാകുമെന്നാണ് വിദഗ്ധരുടെ നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...