അധ്യാപകനെതിരെ പീഡന പരാതി നൽകാൻ ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും സമ്മർദ്ദം ചെലുത്തിയെന്ന് വിദ്യാർഥിനി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: അധ്യാപകനെതിരെ പീഡന പരാതി നൽകാൻ ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും സമ്മർദ്ദം ചെലുത്തിയതായി വിദ്യാർഥിനി. കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളെ കൊണ്ട് പീഡന കേസ് നൽകാൻ നിർബന്ധിച്ചെന്നാണ് പരാതി. പരാതി നൽകിയില്ലെങ്കിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള അവസരം ഇല്ലാതാക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തിയതായി വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു. ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും പരാതി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന് വിദ്യാർഥിനികൾ പോലീസിലും കോടതിയിലും മൊഴി നൽകിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ സമയത്ത് പരാതി നൽകാൻ നിർബന്ധിച്ചതിലൂടെ വിദ്യാർഥിനികൾ മാനസികമായി പ്രയാസത്തിലായതായി മാതാവ് പറഞ്ഞു.

സംഭവം അന്വേഷിക്കാൻ പിടിഎ 6 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി. ആരോപണവിധേയനായ അധ്യാപകനോട് ഹെഡ്മിസ്ട്രസ് ഇൻചാർജിനും കൗൺസിലറിനുമുള്ള വ്യക്തി വിരോദമാണ് പരാതിക്ക് കാരണമെന്നാണ് പിടിഎയുടെ കണ്ടെത്തൽ. കൗൺസിലറിനെതിരെ നേരത്തെയും പിടിഎ യ്ക്ക് പരാതി ലഭിച്ചിരുന്നു. രണ്ട് അധ്യാപികമാർ, മദർ പിടിഎ പ്രസിഡൻ്റ്, പിടിഎ വൈസ് പ്രസിഡൻ്റ്, ഒരു എക്സിക്യൂട്ടിവ് കമ്മറ്റി അംഗം, എസ് എം സി ചെയർമാൻ എന്നിവരടങ്ങിയ സംഘമാണ് പരാതി അന്വേഷിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...