അടൂര്‍ : അടൂര്‍ ഏറത്ത് ഗ്രാമപഞ്ചായത്തിലെ കിളിവയല്‍ ചരുവില്‍പടി പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പാലത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് പാലം തുറന്നു കൊടുത്തതോടെ പരിഹാരമായത്. എംഎല്‍എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കിളിവയല്‍ ചരുവിപടി തോടിനു കുറുകേ പാലം ഇല്ലാതിരുന്നതിനാല്‍ തോട്ടില്‍ ഇറങ്ങി വേണമായിരുന്നു പ്രദേശവാസികള്‍ക്ക് വീടുകളിലെത്താന്‍. ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം തേടി ജനങ്ങളും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ രാജേഷ് അമ്പാടിയുടെ നേതൃത്വത്തില്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കിയതോടെയാണ് പാലം പണി ആരംഭിച്ചത്. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് അമ്പാടി, ഗ്രാമ പഞ്ചായത്ത് അംഗം ടി. ഡി. സജി തുടങ്ങിയവര്‍ പങ്കെടുത്തു.