ഒരു കൊച്ചു ഗ്രാമത്തിന്റെ കുഞ്ഞു സ്വപ്നം ; കിളിവയല്‍ ചരുവില്‍പടി പാലം തുറന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ഏറത്ത് ഗ്രാമപഞ്ചായത്തിലെ കിളിവയല്‍ ചരുവില്‍പടി പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പാലത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് പാലം തുറന്നു കൊടുത്തതോടെ പരിഹാരമായത്. എംഎല്‍എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.

കിളിവയല്‍ ചരുവിപടി തോടിനു കുറുകേ പാലം ഇല്ലാതിരുന്നതിനാല്‍ തോട്ടില്‍ ഇറങ്ങി വേണമായിരുന്നു പ്രദേശവാസികള്‍ക്ക് വീടുകളിലെത്താന്‍. ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം തേടി ജനങ്ങളും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ രാജേഷ് അമ്പാടിയുടെ നേതൃത്വത്തില്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കിയതോടെയാണ് പാലം പണി ആരംഭിച്ചത്. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് അമ്പാടി, ഗ്രാമ പഞ്ചായത്ത് അംഗം ടി. ഡി. സജി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...