ഏഴു വിമാനങ്ങളില്‍ ജില്ലക്കാരായ 78 പ്രവാസികള്‍കൂടി എത്തി ; 46 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഞായറാഴ്ച്ച  എത്തിയ ഏഴു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 78 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 46 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 32 പേര്‍ ടാക്‌സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ദുബായ് – കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ രണ്ട് സ്ത്രീകളും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേരാണ് എത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും മൂന്നു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.
റിയാദ്-തിരുവനന്തപുരം വിമാനത്തില്‍ 22 സ്ത്രീകളും ആറു പുരുഷന്‍മാരും ആറു കുട്ടികളും അടക്കം ജില്ലക്കാരായ 34 പേരാണ് എത്തിയത്. ഇവരില്‍ 12 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. പത്ത് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 22 പേര്‍ ടാക്‌സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നു.

ഷാര്‍ജ – തിരുവനന്തപുരം വിമാനത്തില്‍ അഞ്ചു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 10 പേരാണ് എത്തിയത്. ഇതില്‍ ഒന്‍പതു പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഈ വിമാനത്തിലെത്തിയ ഒരു ഗര്‍ഭിണി ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നു. സലാല-കണ്ണൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് എത്തിയത്. ഇവര്‍ രണ്ടു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്.

നൈജീരിയയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സ്ത്രീകളും പത്തു പുരുഷന്‍മാരും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 13 പേരാണ് എത്തിയത്. ഇവരില്‍ പത്തുപേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു പേര്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നു. റഷ്യയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ ജില്ലക്കാരായ മൂന്നു പേരാണ് എത്തിയത്. ഇവര്‍ മൂന്നുപേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്.

അബുദാബി -തിരുവനന്തപുരം വിമാനത്തില്‍ നാലു സ്ത്രീകളും എഴു പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 12 പേരാണ് എത്തിയത്. ഇവരില്‍ ഒന്‍പതു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു പേര്‍ വീടുകളിലും എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...