Saturday, January 4, 2025 10:36 pm

പോതുമടയിയില്‍ കടുവയെ വിഷം കൊടുത്തു കൊന്നു ; രണ്ട് കര്‍ഷകര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : പൊള്ളാച്ചി പോതുമടയിയില്‍ കടുവയെ വിഷം കൊടുത്തു കൊന്ന കേസില്‍ രണ്ട് കര്‍ഷകരെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കാളകളെ കൊന്നതോടെയാണ് കടുവകള്‍ക്ക് വിഷം നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. രണ്ട് കര്‍ഷകര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊള്ളാച്ചിക്കടുത്തുള്ള സേതുമഡൈ ഗ്രാമവാസിയായ പി റാസു (36), സി കരുപ്പുസാമി (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ എട്ടിന് പൊള്ളാച്ചി റേഞ്ചിലെ പോതുമടക്ക്  സമീപം മൂന്ന് കടുവകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദേഹത്ത് മുറിവുകള്‍ ഇല്ലാതിരുന്നതിനാല്‍ മൂന്ന് കടുവകള്‍ക്കും വിഷം നല്‍കിയിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. തുടര്‍ന്നു അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു. 2019 ഡിസംബറില്‍ ഒരു കാളക്കുട്ടിയെ കടുവ കൊന്നതായി ഇരുവരും ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിഷം വെച്ചത്. കാട്ടുപോത്തിനെ വേട്ടയാടി അതിന്റെ മാംസത്തിലാണ് വിഷം വച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി ഫോറെസ്റ്റ് റേഞ്ച് ഓഫീസര്‍ എ കസിലിംഗം പറഞ്ഞു. കൊല്ലപ്പെട്ട  മൃഗങ്ങളുടെ സാമ്പിളുകള്‍ വിശകലനത്തിനായി ലബോറട്ടറികളിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു

0
മലപ്പുറം: ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു. മംഗലപുരം ഖബറഡി സ്വദേശി...

വടക്കൻ പറവൂരിൽ 34 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ശബരിമലയിൽ 4G , സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻ്റ് സൗകര്യങ്ങളൊരുക്കി ബി. എസ്. എൻ....

0
ശബരിമലയിൽ 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങൾ ഒരുക്കി തീർത്ഥാടനം സൗകര്യപ്രദമാക്കുകയാണ്...

മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയ ; അമ്മയെ കുത്തിക്കൊന്ന് ഇളയമകള്‍

0
മുംബൈ: മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയപൂണ്ട് അമ്മയെ കുത്തിക്കൊന്ന് ഇളയമകള്‍....