ഭാര്യയെ കൊന്ന് സിദ്ധനായി ആൾമാറാട്ടം നടത്തി ; പ്രതി ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഭാര്യയെ കൊന്ന് സിദ്ധനായി ആൾമാറാട്ടം നടത്തി പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ കൊലയാളി ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായത്. 2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങൾക്ക് ഒപ്പം മേശയുടെ അടിയിൽ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്. അമ്മയെ അന്വേഷിച്ച മക്കളോട് അമ്മ പുറത്തുപോയെന്ന് കള്ളം പറഞ്ഞാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട്, പിറ്റേദിവസം വീട്ടിലെത്തിയ വാണിയുടെ അമ്മ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം വീട്ടിലെ മേശയ്ക്ക് അടിയിൽ കണ്ടെത്തിയത്.

പോലീസിനെ വെട്ടിച്ച് ദില്ലിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധൻ ചമഞ്ഞാണ് ജീവിച്ചത്. സിദ്ധൻ വേഷത്തിൽ ദില്ലിയിൽ അടക്കം ആശ്രമങ്ങളിൽ തങ്ങിയ പ്രതി, തിരിച്ച് തമിഴ്നാട്ടിലേക്ക് എത്തുകയും തീർത്ഥടന കേന്ദ്രങ്ങളിൽ സജീവമാകുകയുമായിരുന്നു. വാണി കേസിൽ അടുത്തിടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിൾ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതിൽ നിർണായകമായത്. പുലർച്ചെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തമിഴ്നാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...