കിം ജോങ് ഇല്ലിന്റെ ചരമ വാര്‍ഷികം ; ചിരിക്കുന്നതിന് പത്ത് ദിവസത്തെ വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ

For full experience, Download our mobile application:
Get it on Google Play

പ്യോങ്യാങ് : മുൻ പരമോന്നത നേതാവ് കിം ജോങ് ഇൽ-ന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയയിൽ പൗരന്മാർക്ക് 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. ഡിസംബർ 17 വ്യാഴാഴ്ചയാണ് കിം ജോങ് ഇല്ലിന്റെ 10-ാം ചരമവാർഷികം. 10 ദിവസം നീണ്ടുനിൽക്കുന്ന ദുഃഖാചരണത്തിൽ നിരോധനം ലംഘിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

കിം ജോങ് ഇല്ലിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് ചിരി നിരോധനം. മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ഒഴിവുസമയങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നതുമടക്കം നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അതിർത്തി നഗരമായ സിനുയിജുവിൽ താമസിക്കുന്ന ഒരാൾ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.

മുൻകാലങ്ങളിൽ ദുഃഖാചരണ ദിവസങ്ങളിൽ മദ്യപിച്ച് പിടിക്കപ്പെട്ട പലരെയും അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹിയായി കണക്കാക്കുകയും ചെയ്തിട്ടുള്ളതായി പേര് വെളിപ്പെടുത്താൻ തയാറാകാത്ത ഉത്തരകൊറിയൻ പൗരൻ പറയുന്നു. ഇങ്ങനെ പിടികൂടി കൊണ്ടുപോയിട്ടുള്ള പലരെയും പിന്നെ ആരും കണ്ടിട്ടില്ല. ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കാനോ ശവസംസ്കാര ചടങ്ങുകൾ നടത്താനോ പോലും ആരെയും അനുവദിക്കില്ലെന്നും ഇയാൾ പറയുന്നു. കിം ജോങ് ഇല്ലിനെ അനുസ്മരിക്കാൻ നിരവധി പരിപാടികളാണ് ഉത്തരകൊറിയൻ ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹമെടുത്ത ചിത്രങ്ങളുടെ പൊതു പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ കിംജോംഗിലിയയുടെ പ്രദർശനം എന്നിവ ഇതിൽ ഉൾപ്പെടുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...