സോള്‍ : ദക്ഷിണ കൊറിയക്കെതിരെ സൈനികനടപടി പിന്‍വലിച്ച് കിം ജോംഗ് ഉന്‍. ഉടനെ സൈനികമായ ആക്രമണം നടത്തേണ്ടതില്ലെന്നാണ് തീരുമാനം. കടുത്ത സംഘര്‍ഷാവസ്ഥയിലേക്ക് ഇരുരാജ്യങ്ങളും നീങ്ങുന്നതിനിടയിലാണ് ഉത്തര കൊറിയ തുടക്കമിട്ട പ്രകോപനത്തിന് അയവ് വരുത്തിയത്.
ലോകത്ത് കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് താല്‍ക്കാലികമായി സൈനികനടപടി വേണ്ടെന്നുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം പുനഃസ്ഥാപിച്ച ലൗഡ്സ്പീക്കര്‍ പൊളിച്ചുമാറ്റാനുള്ള നടപടിയും ഉത്തര കൊറിയ ആരംഭിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം ഇരുരാജ്യങ്ങളും തുറന്ന വാക്പോരുനടത്തിയിരുന്നു. ദക്ഷിണ കൊറിയ കരാറുകള്‍ ലംഘിക്കുന്നുവെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. മാത്രമല്ല അമേരിക്കയും മറ്റ് ലോകരാജ്യങ്ങളുമായി ചേര്‍ന്ന് ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നത് ദക്ഷിണ കൊറിയയാണെന്നും ആരോപണത്തില്‍ പറയുന്നു.