കനിവും കരുതലും കാലഘട്ടത്തിന്റെ ആവശ്യം – കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരളത്തിലെ യുവജനങ്ങളിൽ 35 ശതമാനം പേർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു എന്നും 15 ശതമാനം യുവജനങ്ങളുടെ ആത്മഹത്യ ഇതുമൂലം ആണെന്നും വൈഎംസിഎയും ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന മാനസിക ആരോഗ്യ പരിപാലന പ്രവർത്തനമായ കനിവും കരുതലും മറ്റ് സാമൂഹ്യ സംഘടനകൾ ഏറ്റെടുക്കണമെന്നും യുവജനങ്ങൾ നേരിടുന്ന മാനസിക പ്രതിസന്ധികൾക്ക് ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും എന്നും ജീവിതത്തെ നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് പോലുള്ള ലഹരിയുടെ ഉപയോഗത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുവാൻ മൂല്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.

വൈഎംസിഎ തിരുവല്ല സബ് റീജനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന കനിവും കരുതലും – മാനസിക ആരോഗ്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മാനസിക സംഘർഷങ്ങളിൽ ആയിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ തിരിച്ചറിഞ്ഞ് അവിടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി നേർവഴിക്ക് നടത്തുന്ന കനിവും കരുതലും പോലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ പുതിയ മാറ്റത്തിന് തുടക്കം കുറിക്കും എന്നും കേന്ദ്രമന്ത്രി പറഞ്ഞു. വൈഎംസിഎ സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജോർജ് ചാണ്ടി പദ്ധതി അവതരിപ്പിച്ചു. ഹോസ്പിറ്റൽ മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ അഡ്വ. വർഗീസ് മാമ്മൻ, ജനറൽ കൺവീനർ ജോജി പി. തോമസ് കെ.സി മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...