ലൂണ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിച്ച് കൈനറ്റിക് ഗ്രീന്‍ : 500 രൂപയ്ക്ക് ബുക്ക് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

പഴയകാല ജനപ്രിയ വാഹനം ലൂണയുടെ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിച്ച് കൈനറ്റിക് ഗ്രീന്‍. രണ്ടു മോഡലിലായി ലഭിക്കുന്ന ലൂണയുടെ എക്‌സ്1 വേരിയന്റിന് 69990 രൂപയും എക്‌സ്2 വേരിയന്റിന് 74990 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 1.7 kWh, 2 kWh, 3 kWh ബാറ്ററി പായ്ക്കുകളില്‍ ലൂണ ലഭിക്കും. ആദ്യ രണ്ടു ബാറ്ററി പായ്ക്കുകള്‍ക്കും 110 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററി പായ്ക്കിന് 150 കിലോമീറ്ററുമാണ് റേഞ്ച്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ലൂണയ്ക്ക് 10 പൈസ മാത്രമേ ചെലവ് വരൂ എന്നാണ് കൈനറ്റിക് പറയുന്നത്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് സൈറ്റുകള്‍ വഴി വാഹനത്തിന്റെ പ്രീബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലില്‍ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം. 150 കിലോഗ്രാം വരെ ഭാരം വഹിച്ച് ലൂണയ്ക്ക് കുതിക്കാനാകും. ഉയര്‍ന്ന വേഗം 50 കിലോമീറ്റര്‍. ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന്‍ സീറ്റുകള്‍.

ഇത് ഇ ലൂണയെ എളുപ്പം ഇരുചക്ര ചരക്കു വാഹനമാക്കാന്‍ സഹായിക്കുന്നു. ആകെ 96 കിലോഗ്രാം മാത്രമാണ് ഭാരം. 760എംഎം മാത്രം സീറ്റിന് ഉയരമുള്ള ഈ ചെറുവാഹനം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. പല ആധുനിക സൗകര്യങ്ങളും ഇ ലൂണയിലുമുണ്ട്. ലളിതമായ എല്‍സിഡി ഡാഷ്, യുഎസ്ബി ചാര്‍ജിങ് പോട്ട്, സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ് എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള ഇ ലൂണ മള്‍ബെറി റെഡ്, ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. രണ്ടു വീലുകളിലും ഡ്രംബ്രേക്കുകളാണ് നല്‍കിയിട്ടുള്ള ഇ ലൂണയില്‍ ടെലസ്‌കോപിക് ഫോര്‍ക്കും ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമാണുള്ളത്. 16 ഇഞ്ച് വീലുകളില്‍ പൊതുവിലുള്ള മറ്റേ ഇരുചക്രവാഹനത്തേക്കാളും കൂടുതല്‍ മെലിഞ്ഞ ടയറുകളാണുള്ളത്. ചക്രത്തിനോടു ചേര്‍ന്നു ഘടിപ്പിച്ചിട്ടുള്ള ഹബ്ബ് മോട്ടോറാണ് ഇ ലൂണയെ ചലിപ്പിക്കുന്നത്. പരമാവധി ടോര്‍ക്ക് 22Nm.2kWh ബാറ്ററി നാലു മണിക്കൂറുകൊണ്ട് പൂര്‍ണമായും ചാര്‍ജാവും. പോര്‍ട്ടബിള്‍ ചാര്‍ജറും ഇ ലൂണക്ക് ലഭ്യമാണ്. 500 രൂപ നല്‍കി ഇ ലൂണ ബുക്കു ചെയ്യാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...