സുഖ ചികിത്സയ്ക്കായി ചാള്‍സ് രാജാവും കാമിലയും ബംഗളൂരുവില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സുഖ ചികിത്സയ്ക്കായി ബ്രിട്ടീഷ് രാജാവ് ചാള്‍സും പത്‌നി കാമിലയും ബംഗളൂരുവില്‍. നാല് ദിവസത്തെ ചികിത്സയ്ക്ക് ഒക്ടോബര്‍ 26ന് എത്തിയ ഇരുവരും ഇന്ന് രാത്രി മടങ്ങും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആന്റ് വെല്‍സ് സെന്ററില്‍ സുഖചികിത്സയ്ക്കായാണ് ചാള്‍സും പത്‌നിയും എത്തിയത്. ഒക്ടോബര്‍ 21 മുതല്‍ 26 വരെ നടന്ന 2024ലെ കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം സമോവയില്‍ നിന്ന് നേരിട്ട് ബംഗളൂരുവിലെത്തുകയായിരുന്നു. സൗഖ്യ വെല്‍നസ് സെന്ററിന് കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നത്. രാവിലെ യോഗയും ഉച്ച ഭക്ഷണത്തിന് മുമ്പ് ചികിത്സയും രാത്രി ധ്യാനവുമുണ്ടായിരുന്നു. ആയുര്‍വേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ എന്നിവയാണ് ഇവിടെയുള്ള ചികിത്സകള്‍. അതിനുപുറമെ റിഫ്‌ലെക്‌സോളജി, അക്യുപ്രഷര്‍, അക്യുപങ്ചര്‍, ഡയ്റ്ററ്റിക്‌സ് തുടങ്ങി 30ലധികം സപ്ലിമെന്ററി തെറാപ്പികളും ഇവിടെയുണ്ട്. ചാള്‍സ് രാജാവ് നേരത്തെ ഒമ്പത് തവണ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. മൂന്ന് തവണ ദീപാവലി ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...