കോന്നി : തണ്ണിത്തോട് മേടപ്പാറയില്‍ കുരുമുളക് കൊടിയുടെ ഇടയില്‍ കയറിയ രാജവമ്പാലയെ വാവ സുരേഷ് എത്തി പിടികൂടി. മേടപ്പാറ കണ്ണംപാറ വീട്ടില്‍ സുജയുടെ കൃഷിയിടത്തിലെ കുരുമുളക് കൊടി പടര്‍ത്തിയ മരത്തിലാണ് രാജവമ്പാലയെ കണ്ടത്. വീട്ടുകാര്‍ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാവാ സുരേഷ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഒന്‍പതടി നീളമുള്ള പെണ്‍ രാജവമ്പാലയെയാണ് പിടികൂടിയതെന്ന് വാവ സുരേഷ് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ ആലുവാംകുടി വനത്തിനുള്ളില്‍ വിട്ടയച്ചു. തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി ഗിരി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ എസ് മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജെ എസ് മുനീര്‍, ജി ഗോപകുമാര്‍, ഷിബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തണ്ണിത്തോട് മേടപ്പാറയില്‍ നിന്ന് രാജവമ്പാലയെ പിടികൂടി
RECENT NEWS
Advertisment