തണ്ണിത്തോട് മേടപ്പാറയില്‍ നിന്ന് രാജവമ്പാലയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മേടപ്പാറയില്‍ കുരുമുളക് കൊടിയുടെ ഇടയില്‍ കയറിയ രാജവമ്പാലയെ വാവ സുരേഷ് എത്തി പിടികൂടി. മേടപ്പാറ കണ്ണംപാറ വീട്ടില്‍ സുജയുടെ കൃഷിയിടത്തിലെ കുരുമുളക് കൊടി പടര്‍ത്തിയ മരത്തിലാണ്  രാജവമ്പാലയെ കണ്ടത്. വീട്ടുകാര്‍ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാവാ സുരേഷ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഒന്‍പതടി നീളമുള്ള പെണ്‍ രാജവമ്പാലയെയാണ് പിടികൂടിയതെന്ന് വാവ സുരേഷ് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ ആലുവാംകുടി വനത്തിനുള്ളില്‍ വിട്ടയച്ചു. തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി ഗിരി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ എസ് മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജെ എസ് മുനീര്‍, ജി ഗോപകുമാര്‍, ഷിബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...