കിസാന്‍ സഭ ജില്ലാ സമ്മേളനം 9,10 തീയതികളില്‍ റാന്നിയില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: കിസാന്‍സഭ പത്തനംതിട്ട ജില്ലാ സമ്മേളനം ശനി,ഞായര്‍ ദിവസങ്ങളില്‍ റാന്നിയില്‍ നടക്കും. കര്‍ഷക സംഗമം, സെമിനാര്‍, കര്‍ഷകരെ ആദരിക്കല്‍, പ്രതിനിധി സമ്മേളനം എന്നിവ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. ശനിയാഴ്ച വൈകിട്ട് നാലിന് എം.വി വിദ്യാധരന്‍ നഗറില്‍ കര്‍ഷക സംഗമം നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി എ.പി ജയന്‍ അധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ കര്‍ഷകരെ ആദരിക്കും. പട്ടയപ്രശ്നവും വന്യജീവി ആക്രമണവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യു വര്‍ഗീസ് വിഷയാവതരണം നടത്തും. കോന്നി എം.എല്‍.എ കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജി പി.രാജപ്പന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ്  ടി.കെ സാജു, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം പി.ആര്‍ ഗോപിനാഥന്‍, ആര്‍ രാജേന്ദ്രന്‍ പിള്ള, ടി മുരുകേഷ് എന്നിവര്‍ പ്രസംഗിക്കും.

രണ്ടാം ദിവസം അതുല്‍കുമാര്‍ അഞ്ചാന്‍ നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, നേതാക്കളായ ചന്ദ്രിക ടീച്ചര്‍, പി പത്മിനിയമ്മ, വി.കെ പുരുഷോത്തമന്‍ പിള്ള, ബാബു പാലയ്ക്കല്‍, അഡ്വ.സത്യാനന്ദ പണിക്കര്‍, എസ് അഖില്‍, എ.അനിജു, ജോജോ കോവൂര്‍, എന്‍.ജി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാന ട്രഷറര്‍ എന്‍ രവീന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ടി മുരുകേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമതി ഭാരവാഹികളായ ടി.മുരുകേഷ്, ജോജോ കോവൂര്‍ എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...