ഐ എഫ് എഫ് പി : വെള്ളിത്തിരയിലെ മാമാങ്കത്തിന് നാളെ ( 8) തിരി തെളിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ ആദ്യമായി ആതിഥ്യമരുളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ ( 8) വൈകുന്നേരം 4.30ന് തിരി തെളിയും. ഐശ്വര്യ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ. കരുൺ ഉദ്ഘാടനം നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. എംപി ആന്റോ ആൻ്റണി ഫെസ്റ്റിവൽ ലോഗോ സമ്മാനദാനം നിർവഹിക്കും. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയാകും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐ എ എസ്, സംഘാടകസമിതി വൈസ് ചെയർമാൻ കെ ജാസിംകുട്ടി, ജനറൽ കൺവീനർ എം.എസ് സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആനന്ദ് ഏകർഷിച്ച ചിത്രം ആട്ടം പ്രദർശിപ്പിക്കും. രാവിലെ 9.30 മുതൽ 4 സ്ക്രീനുകളിലായി ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ട്രിനിറ്റി മൂവി മാക്സ് സ്ക്രീൻ രണ്ട്, മൂന്ന്, രമ്യ, ടൗൺഹാൾ എന്നിവിടങ്ങളിലായി നടക്കുന്ന പ്രദർശനങ്ങൾ കാണാൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ പൂർത്തിയായവർക്ക് അവസരം ലഭിക്കും. ഫെസ്റ്റിവൽ കിറ്റ് ഏറ്റുവാങ്ങാത്ത പ്രതിനിധികൾ സംഘാടകസമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡെലിഗേറ്റ് കമ്മിറ്റി അറിയിച്ചു. വിവിധ ചലച്ചിത്രങ്ങളുടെ സംവിധായകരും അണിയറ പ്രവർത്തകരും പ്രദർശനങ്ങൾ കാണാനും പ്രേക്ഷകരുമായി സമ്മതിക്കാനും എത്തിച്ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...