റാന്നി : ക്ഷീരോൽപാദന സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകരെ സംരക്ഷിക്കാൻ പാൽ വില വർദ്ധിപ്പിക്കണമെന്ന് കിസാൻസഭ റാന്നി മണ്ഡലംകമ്മറ്റി ആവശ്യപ്പെട്ടു. കാലിത്തീറ്റയ്ക്കു 800 രൂപ വിലയുള്ളപ്പോൾ നിശ്ചയിച്ച പാൽ വില ചാർട്ട് അനുസരിച്ചാണ് ഇപ്പോഴും കർഷകർക്ക് പണം നൽകുന്നത്. കാലിത്തിറ്റയ്ക്ക് ഇപ്പോൾ 1500 രൂപയായി വില ഉയർന്നിട്ടും പാൽവില വർദ്ധിപ്പിക്കാത്തത് കർഷകരോടു ചെയ്യുന്ന അനീതിയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി റ്റി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.ജി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ജോജോ കോവൂർ, ജോയി വള്ളിക്കാല, പി.സി ഏബ്രഹാം, ജയ്നമ്മ തോമസ്, സമനിസ മുഹമ്മദ്, രഞ്ചിത് കേളാശേരിൽ, സാബു.പി.ജോയി എന്നിവർ പ്രസംഗിച്ചു.
പാൽ വില വർദ്ധിപ്പിക്കണo ; കിസാൻസഭ
RECENT NEWS
Advertisment