കേന്ദ്രത്തിന്റെ കിറ്റ് വാങ്ങി കേരളം സ്വന്തമാക്കി ; സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേന്ദ്രം നല്‍കുന്ന കിറ്റും ഭക്ഷ്യവസ്തുക്കളും വാങ്ങിയെടുത്ത് സ്വന്തം നേട്ടമാക്കി മാറ്റുകയാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്ജ്. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഇവ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രമാണ് വഹിക്കേണ്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും മുകളിലുള്ളവര്‍ക്ക് സൗജന്യ നിരക്കിലും നല്‍കണമെന്നാണ് നിയമം. അങ്ങനെ കേന്ദ്രം നല്‍കുന്ന ഇവയെടുത്താണ് കേരളം കിറ്റു നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ എന്തു സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍ ചോദിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ നമ്മളെ പോലെ പട്ടിണി കിടക്കുകയല്ല. അവര്‍ ഭക്ഷ്യ വസ്തുക്കള്‍ ആവശ്യത്തിന് ഉല്പ്പാദിപ്പിക്കുന്നുണ്ടെന്ന സൂചന നല്‍കി. നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം പോലും നാം ഉല്പ്പാദിപ്പിക്കുന്നില്ല.

തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം തുകയും വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. പത്തു ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ വിഹിതം. ഈ തുകയില്‍ ചെറിയ വര്‍ദ്ധന കേന്ദ്രം വരുത്തിയിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പുരുഷന്മാരെയും കൂടി ചേര്‍ത്തു. അതോടെ ഈ വര്‍ഷത്തേക്ക് ലഭിച്ച ഫണ്ടും തീരും. ഇനി കിട്ടാനുള്ള ഫണ്ടു കൂടി എടുത്താണ് ചെലവിടുന്നത്. കേന്ദ്രഫണ്ട് എടുത്ത് താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കിയിട്ട് അത് തങ്ങളുടേതാണെന്നാണ് ഇടതു സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഡോ. മേരിജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...