കൈറ്റിന്റെ ‘സ്‌കൂള്‍ വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇടയാറന്‍മുള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളില്‍ ജില്ലാ തലത്തില്‍ ഇടയാറന്‍മുള എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂളിന് ഒന്നാം സമ്മാനം. പ്രമാടം, നേതാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചുമത്ര, ഗവ. യു.പി.എസ്. എന്നീ സ്‌കൂളുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. 15000 സ്‌കൂളുകളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരമായ ‘സ്‌കൂള്‍ വിക്കി’ സജ്ജമാക്കിയിട്ടുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.

ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കും. ഇന്‍ഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലാതലത്തില്‍ ശ്രദ്ധേയമായ താളുകള്‍ ഒരുക്കിയ 22 വിദ്യാലയങ്ങള്‍ക്കും കൈറ്റ് പ്രശംസാപത്രം നല്‍കും.

ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. സ്‌കൂളുകളുടെ പട്ടിക www.schoolwiki.in പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ : 9447907657. ജില്ലാ തലത്തില്‍ അവാര്‍ഡ് ലഭിച്ച സ്‌കൂളുകളുടെ ലിങ്കുകള്‍. ഒന്നാം സമ്മാനം – www.schoolwiki.in/37001, രണ്ടാം സമ്മാന www.schoolwiki.in/38062, മൂന്നാം സമ്മാനം – www.schoolwiki.in/37259

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്നും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ...

0
ഡൽഹി: ഓണത്തോടനുബന്ധിപ്പിച്ച് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്നും അമിത ടിക്കറ്റ് നിരക്ക്...

ജോണ്‍ ബ്രിട്ടാസ് എംപിയെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചയാള്‍ വിഡ്ഢിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

0
തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപിയെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചയാള്‍ വിഡ്ഢിയെന്ന്...

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...