തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി.പരമാവധി കുറഞ്ഞ തോതിലായിരിക്കും നിരക്ക് കൂട്ടുകയെന്നും വരവും ചിലവും കണക്കാക്കിയുള്ള വര്‍ധനയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു.റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് കൂട്ടാനുള്ള അധികാരമുള്ളത്. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ നാളെ ഉച്ചക്ക് പ്രഖ്യാപിക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്‌തമാക്കി. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണം എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ മുതല്‍ 90 പൈസ വരെ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്ക് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച താരിഫില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ ഈ ആവശ്യം തള്ളി.
വൈദ്യുതി നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി
RECENT NEWS
Advertisment