Tuesday, April 22, 2025 12:11 am

ഗായകന്‍ കെ കെ ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ നേരിടുന്നതായി അറിവില്ലെന്ന് കേരളത്തിലുള്ള ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അന്തരിച്ച പ്രശസ്ത പിന്നണി ഗായകന്‍ കെ കെ (കൃഷ്ണകുമാര്‍ കുന്നത്ത്) ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ നേരിടുന്നതായി അറിവില്ലെന്ന് കേരളത്തിലുള്ള ബന്ധുക്കള്‍. കെകെയുടെ മാതാപിതാക്കളുടെ വീട് തൃശൂരിലാണ്. അവസാനമായി കെകെ ബന്ധുക്കളെ കാണാന്‍ വന്നത് മൂന്നു വര്‍ഷം മുമ്പായിരുന്നു. ജനിച്ചത് ഡല്‍ഹിയില്‍ ആണെങ്കിലും കുട്ടിക്കാലത്തെ അവധിക്കാലം തൃശൂരിലായിരുന്നു.

‘യാതൊരു ദുശ്ശീലങ്ങളും ഇല്ലാത്ത വളരെ സ്മാര്‍ട്ടായ വ്യക്തിയാണ് കെകെ. ചെറുപ്പത്തില്‍ എല്ലാ അവധിക്കും തൃശൂരിലെ വീട്ടില്‍ എത്തും. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. പ്രശസ്തനായ ശേഷവും തൃശൂരിലെ വീട്ടിലേക്ക് ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു. കെകെ മലയാളിയാണെന്ന് മിക്കവര്‍ക്കും അറിയില്ല. അതുകൊണ്ടാണ് മലയാളത്തില്‍ അധികം പാടാത്തതെന്നും കരുതുന്നു’-ബന്ധുക്കള്‍ പറഞ്ഞു.

ഗായകന്‍ കെ.കെയുടെ സംഗീത പരിപാടിക്കിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ തീയണക്കാനുള്ള വാതകം പ്രയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊല്‍ക്കത്തയിലെ ഗുരുദാസ് കോളേജ് ഫെസ്റ്റിന് നസ്റുല്‍ മഞ്ചയില്‍ ലൈവ് പെര്‍ഫോമന്‍സ് അവതരിച്ചതിന് തൊട്ടുപിന്നാലെയാണ് കെ.കെ എന്ന കൃഷ്ണകുമാര്‍ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞ് വീഴുന്നത്. ടിക്കറ്റ് എടുത്താണ് കാണികളെ പ്രവേശിപ്പിച്ചതെങ്കിലും അതിലും അധികം ആളുകള്‍ എത്തിയിരുന്നതായാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

കാണികള്‍ കൂടിയത് കാരണം ഇവരെ പുറത്താക്കാന്‍ വേണ്ടിയാണ് സംഘാടകര്‍ തീയണക്കാനുള്ള വാതകം പ്രയോഗിച്ചതെന്നാണ് വാദം. എന്നാല്‍ തീയണക്കാനുള്ള വാതകം പ്രയോഗിച്ചതിന് ശേഷമാണ് കെകെ മുറിയിലേക്ക് പോകുന്നതും കുഴഞ്ഞ് വീഴുന്നതും. കുഴഞ്ഞ് വീണ ഉടനെ കെ.കെയെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓഡിറ്റോറിയത്തില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിപ്പിച്ചിരുന്നതായും എ.സി പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.

സംഭവത്തില്‍ ബി.ജെ.പിയാണ് കൊല്‍ക്കത്ത സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. കോളജ് അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി ഇന്ന് കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മരണത്തില്‍ അസ്വഭാവികതക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മരണം സംഭവിച്ച ഗ്രാന്‍ഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും പരിപാടിയുടെ സംഘാടകരില്‍ നിന്നും പോലീസ് മൊഴിയെടുക്കും. കെ.കെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

‘കെ കെ മരിച്ചതല്ല, കൊന്നതാണ്..!’
പ്രശസ്ത ഗായകന്‍ കെ കെയുടെ മരണത്തിന് കാരണം സംഘാടകരാണെന്ന ഗുരുതര ആരോപണവുമായി ഗായകന്‍ രംഗത്ത്. കെ കെ മരിച്ചതല്ല കൊന്നതാണെന്നാണ് കൊല്‍ക്കത്ത സ്വദേശിയായ ഗായകന്‍ പീറ്റര്‍ ഗോമസ് പറയുന്നത്. താങ്ങാനാവാത്ത ചൂട് സഹിച്ചാണ് കെകെ പരിപാടി പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പീറ്റര്‍ ഗോമസ് ഉയര്‍ത്തുന്നത്. സമൂഹ മാധ്യമത്തില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

പീറ്റര്‍ ഗോമസിന്‍റെ കുറിപ്പ് ഇങ്ങനെ..
അദ്ദേഹം മരിച്ചതല്ല, കൊന്നതാണ്. അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കെകെയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം പരിപാടിയുടെ സംഘാടകര്‍ക്കാണ്. അവസാന ലൈവ് ഷോയുടെ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എല്ലാം ഞാന്‍ അടുത്തുനിന്ന് കണ്ടതാണ്. അതിനാല്‍ സത്യമാണ് ഞാന്‍ പറയുന്നത്. ഒരു ചെറിയ ഹാളിന് ഉള്‍ക്കൊള്ളാവുന്നതിന്‍റെ നാലിരട്ടി ആളുകള്‍ അവിടെ കൂടിയിരുന്നു. ക്രമീകരണങ്ങളിലൊന്നും സംഘാടകര്‍ ശ്രദ്ധിച്ചിരുന്നില്ല. ഹാളിലെ എസി സംഘാടകര്‍ ഓഫ് ചെയ്‍തിരിക്കുകയായിരുന്നു. പരിപാടിയുടെ കാണികളായ ഞങ്ങള്‍ക്കുപോലും ചൂടും വിയര്‍പ്പും കാരണം അവിടെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പരിപാടി നടക്കുന്നതിനിടെ തനിക്ക് ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നുമൊക്കെ പലതവണ കെകെ പറഞ്ഞു. വിയര്‍പ്പില്‍ കുതിര്‍ന്ന തന്‍റെ വസ്ത്രങ്ങള്‍ അദ്ദേഹം കാണികളെ ഉയര്‍ത്തി കാട്ടിയിരുന്നു. ടവല്‍ കൊണ്ട് വിയര്‍പ്പ് പലതവണ ഒപ്പി, ഒരുപാട് വെള്ളം കുടിച്ചു അദ്ദേഹം. ഒരു ഘട്ടത്തില്‍ ആകെ അസ്വസ്ഥനായ അദ്ദേഹം ചൂട് സഹിക്കാനാവാതെ സ്റ്റേജിലെ ബാക്ക്ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

പക്ഷേ ഈ സമയത്തൊക്കെ സംഘാടകര്‍ എന്ത് ചെയ്യുകയായിരുന്നു? ഒന്നും ചെയ്‍തില്ല! സ്റ്റേജിന്‍റെ രണ്ട് വശങ്ങളിലുമായി 50- 60 ആളുകളാണ് നിന്നിരുന്നത്. അദ്ദേഹത്തിന് പെര്‍ഫോം ചെയ്യാന്‍ സ്റ്റേജില്‍ ആവശ്യത്തിന് സ്ഥലം പോലും ഉണ്ടായിരുന്നില്ല. വായു സഞ്ചാരത്തിനു വേണ്ട പോലും സ്ഥലം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ അവസ്ഥയില്‍ പോലും അദ്ദേഹം പാടി, ആടി, പെര്‍ഫോം ചെയ്‍തു. ആ കടുത്ത ചൂടത്ത് ഞങ്ങള്‍ക്ക് കസേരയില്‍ ഇരിക്കാന്‍ പോലും ആവുമായിരുന്നില്ല. ഷോ അവസാനിക്കുന്നതിനു മുന്‍പാണ് അദ്ദേഹം അവശനായി കാണപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്‍തിരുന്നു.

ജനപ്രിയ ഗായകന്‍ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ആഘാതത്തിലാണ് കലാലോകം. കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ ഇന്നലെ അവതരിപ്പിച്ച പരിപാടിക്കു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ അദ്ദേഹം ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. കെകെയുടെ വിയോഗത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു എന്നതാണ് ഇത് സംബന്ധിച്ച പുതിയ വിവരം. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ ജനം തിങ്ങിനിറഞ്ഞിരുന്നുവെന്നും എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നുമൊക്കെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രശസ്ത ഗായകന്‍ കെ കെ എന്ന കൃഷ്ണകുമാറിന്റെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടായിരുന്നെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗായകന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഗീത പരിപാടിക്കു തൊട്ടുപിന്നാലെയാണ് ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ (53) ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഹോട്ടല്‍ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും. ഇന്നലെ രാത്രി കൊല്‍ക്കത്തയി‍ലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും മരിച്ചു. രാത്രി 10 മണിയോടെയാണ് കെകെയെ ആശുപത്രിയില്‍ എത്തിച്ചതെന്നും അപ്പോഴേക്കും മരിച്ചുവെന്നും ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്‌എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായും സൂചനയുണ്ട്. വേദിയിലെ ചൂടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും കെകെ പരിപാടിക്കിടെ സംഘാടകരോടു പരാതിപ്പെട്ടിരുന്നു. ഓഡിറ്റോറിയത്തിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പരിപാടിക്കിടെ കെകെ വിശ്രമത്തിനായി ഇടവേളയെടുത്തിരുന്നു. ഹോട്ടലിലേക്കു മടങ്ങുമ്പോള്‍ വാഹനത്തിലെ എസി ഓണാക്കിയപ്പോള്‍ തണുക്കുന്നുവെന്ന് പറഞ്ഞു. പരിപാടിക്കായി വന്‍ ജനാവലിയാണ് ഓഡിറ്റോറിയത്തില്‍ എത്തിയത്. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ പോലീസ് അഗ്നിശമനോപകരണം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ കൊല്‍ക്കത്തയിലെ ഒരു കോളേജില്‍ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് കെ കെയുടെ മരണം. അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജില്‍ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്ബോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. പ്രിയപ്പെട്ട ഗായകന്‍റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. കാല്‍ നൂറ്റാണ്ടിലധികം ഇന്ത്യന്‍ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്.

ആല്‍ബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണ് കെകെ ജനിച്ചത്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്.

പ്രായഭേദമില്ലാതെ എല്ലാവരുടെയും വികാരങ്ങളെ പാടിയുണര്‍ത്തിയ കെകെ എന്നും ഓര്‍മ്മകളില്‍ ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ദില്ലിയില്‍ പൊതുദര്‍ശനത്തിന് ശേഷമാകും സംസ്കാരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...

കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

0
കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ്...