തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയസാധ്യതയെന്ന് കേരളാ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയ സാധ്യതയെന്ന് കേരളാ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെതിനേക്കാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ടായിരം മുതല്‍ അയ്യായിരം വോട്ടിന്റെ വരെ ഭൂരിപക്ഷത്തില്‍ ആകും ഉമ തോമസിന്റെ വിജയമെന്നും ഇന്റലിജെന്‍സ് പ്രാഥമിക വിലയിരുത്തില്‍ പറയുന്നു. രണ്ടു ശതമാനം വോട്ടുകളാണ് നിര്‍ണായകമാകുക.

സിപിഎമ്മിന്റെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇനിയും തയാറായിട്ടില്ല. പാര്‍ട്ടി സംവിധാനം ഉപയോഗിച്ച്‌ നടത്തുന്ന വിശകലനം ഇന്നു വൈകുന്നേരത്തോടെ തയ്യാറാകുമെന്നറിയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാര്യമായ പിഴവ് വന്നതിനെ തുടര്‍ന്ന് സമര്‍പ്പിക്കുന്ന കണക്കുകള്‍ പരമാവധി ശരിയായിരിക്കണമെന്ന് നേതൃത്വം നല്‍കിയ താക്കീതിനെ തുടര്‍ന്ന് ഇഴകീറിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമെ ഇപ്പോള്‍ റിപ്പോര്‍ട്ട് മേല്‍ഘടകങ്ങളിലേക്ക് നല്‍കാറുള്ളു.

ശക്തമായ രാഷ്ട്രീയ പോരാട്ടം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടെങ്കിലും തൃക്കാക്കരയില്‍ കാര്യമായി പോളിങ് ഉയര്‍ന്നിരുന്നില്ല. പ്രാഥമിക കണക്കുകള്‍ പ്രകാരം 68.75 ശതമാനം മാത്രമാണ് പോളിങ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതൃനിരയിലെ സകലരും ഒരുമാസത്തോളം ക്യാംപ് ചെയ്തു നടത്തിയിട്ടും 2021 ലെ 70.36 ശതമാനത്തിന് അടുത്തു മാത്രമേ പോളിങ് എത്തിയിട്ടുള്ളു. അന്തിമ കണക്കുകളിൽ ചെറിയ വ്യത്യാസം വന്നേക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...