പത്തനംതിട്ട : പഴയ എം.എല്‍.എയുടെ വീട്ടുമുറ്റത്ത് പുതിയ എം.എല്‍.എ തൈ നട്ടു. പത്തനംതിട്ട ജില്ലയുടെ ശില്പിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.നായരുടെ വീട്ടുമുറ്റത്താണ് നിലവിലെ ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജ് ഓര്‍മ്മ മരം നട്ടത്. ഹരിതം 2020 എന്ന പേരിൽ സി പി ഐ ജില്ലാ കൗൺസിൽ ആരംഭിച്ച ഓർമ്മ മരം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വീണാ ജോര്‍ജ്ജ്. ചടങ്ങില്‍ വി കെ പുരുഷോത്തമൻ പിള്ള, അബ്ദുൽ ഷുക്കൂർ, കെ ജയകുമാർ, കൃഷ്ണകുമാർ, ദിനേഷ് കുമാർ, കുമാർ അഴൂർ എന്നിവർ പങ്കെടുത്തു.
കെ.കെ നായരുടെ വീട്ടുമുറ്റത്ത് ‘ഓര്‍മ്മ മരം’ നടാന്‍ വീണാ ജോര്‍ജ്ജ്
RECENT NEWS
Advertisment