ഉത്തര്‍പ്രദേശില്‍ പത്താംക്ലാസുകാരന്‍ രണ്ടാനച്ഛനെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ പത്താംക്ലാസുകാരന്‍ രണ്ടാനച്ഛനെ വെടിവെച്ചു കൊന്നു. അമ്മ നല്‍കിയ പരാതിയില്‍ മകനെതിരെ പോലീസ് കേസെടുത്തു. 15 വയസ്സുകാരനായ മകനും കൊലപാതകത്തിന് കൂട്ടുനിന്ന മൂന്നു കൂട്ടുകാരും ഒളിവിലാണ്. സുല്‍ത്താന്‍പൂരില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

40 കാരനെയാണ് പത്താംക്ലാസുകാരന്‍ കൊലപ്പെടുത്തിയത്. വെടിവെച്ച ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 2019 ലാണ് പത്താംക്ലാസുകാരന്റെ അമ്മ രണ്ടാം വിവാഹം കഴിക്കുന്നത്. ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നായിരുന്നു പുനര്‍വിവാഹം. പത്താം ക്ലാസുകാരന്റെ അച്ഛന്‍ ഹൃദയാഘാതം വന്നാണ് മരിച്ചത്. അച്ഛന്‍ മരിച്ച്‌ കഷ്ടിച്ച്‌ ഒരു മാസമാകുന്നതിന് മുന്‍പ് രണ്ടാം വിവാഹത്തിന് അമ്മ സമ്മതം മൂളിയതില്‍ മകന്‍ ഒട്ടും സംതൃപ്തനായിരുന്നില്ലെന്ന് പോലീസ് പറയുന്നു.

രണ്ടാം വിവാഹത്തിന് ശേഷം കൂട്ടുകാരൊടൊപ്പമാണ് മകന്‍ കഴിഞ്ഞത്. 40കാരനായ പുനീതിനെ അച്ഛനായി അംഗീകരിക്കാന്‍ അമ്മ പലതവണ പറഞ്ഞെങ്കിലും  മകന്‍ ഇതിന് തയ്യാറായിരുന്നില്ല. അച്ഛന്റെ മരണത്തില്‍ ഇരുവരെയും മകന്‍ കുറ്റം പറയാറുണ്ടായിരുന്നു. ഇതിനെ ചൊല്ലി വഴക്കും പതിവായിരുന്നു. നേരത്തെ മൂന്നു തവണ രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ 15കാരന്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് ഇളയ സഹോദരനുമായി ബൈക്കില്‍ വരികയായിരുന്നു രണ്ടാനച്ഛന്‍. വഴി മധ്യേ 15  വയസ്സുകാരനും കൂട്ടുകാരും തടഞ്ഞു. തുടര്‍ന്ന് ഇരുമ്പ് ദണ്ഡിന് 40കാരനെ ആക്രമിക്കുകയായിരുന്നു. അതിനിടെ ഇളയ സഹോദരന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ 15കാരന്‍ 40കാരന് നേര്‍ക്ക് നിറയൊഴിച്ചുവെന്ന് പോലീസ് പറയുന്നു. ഇതിന് പിന്നാലെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തിയ മകന്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന്  അമ്മ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...