തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണമെന്ന് കെ കെ രമ എംഎൽഎ. പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ മറ്റൊരു എംഎൽഎ നടത്തിയത്. ഇതിനെതിരെ സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ദേശാഭിമാനി പത്രം തുടർച്ചയായി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരമൊരു അനുഭവം ആർക്കും ഉണ്ടാകരുത്. ഇതിനെതിരെ നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും കെകെ രമ പറഞ്ഞു.
എംവി ഗോവിന്ദനും സച്ചിൻദേവ് എംഎൽഎയ്ക്കും ദേശാഭിമാനിക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നു. രണ്ടുദിവസത്തിനകം കൈ പൊട്ടിയില്ലെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. നിയമസഭാ മന്ദിരത്തിലാണ് ആക്രമണം ഉണ്ടാകുന്നത്. എന്ത് സ്ത്രീ സുരക്ഷയാണുള്ളത്. ഭരണപക്ഷത്തുള്ളവർക്ക് മാത്രമാണ് നീതിയെന്നും കെകെ രമ കൂട്ടിച്ചേർത്തു. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റതിനെതിരെ വ്യാപക സൈബർ അക്രമമാണ് നടന്നുവരുന്നത്. പരിക്ക് വ്യാജമാണെന്ന് ആരോപിച്ച് സി.പി.എം അനുകൂല സൈബർ പേജുകൾ രമക്കെതിരെ പ്രചാരണം നടത്തിയിരുന്നു. സച്ചിൻ ദേവ് എം.എൽ.എക്കെതിരെ രമ പരാതി നൽകിയിട്ടും സൈബർ പൊലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.