പ്രതിപക്ഷ നിരയില്‍ ഇനി ഏക വനിതാ സാരഥി – കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോണ്‍ഗ്രസ് രംഗത്തിറക്കിയ മുഴുവന്‍ വനിതാ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. മുസ്ലിം ലീഗിന്റെ ഏക വനിതാ സാരഥിയായ നൂര്‍ബിനാ റഷീദും കേരള കോണ്‍ഗ്രസ് എമ്മിന്റെ വനിതാ സാരഥിയും പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ നിരയില്‍ ഇനി ഏക വനിതാ സാരഥി കെ.കെ രമ മാത്രമാകും.

സി.പി.എമ്മിന് ഏറെ തലവേദന സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്റെ വിധവ എന്ന നിലയിലും കേരളത്തിന്റെ പ്രതിപക്ഷ സ്ത്രീ ശബ്ദമായി ഇനി നിയമസഭയില്‍ മുഴങ്ങുക കെ.കെ രമയുടേതു മാത്രം. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, പത്മജ വേണുഗോപാല്‍ എന്നിവരടക്കം 11 വനിതകളെയായിരുന്നു യു.ഡി.എഫ് രംഗത്തിറക്കിയിരുന്നത്. കൊല്ലത്ത് ബിന്ദു കൃഷ്ണയും കായംകുളത്ത് അരിത ബാബു, വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ തുടങ്ങിയവരെല്ലാം വിജയിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും വിജയമുറപ്പിച്ചിരുന്നു.

കായംകുളത്തെ അരിതാ ബാബു ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയിലും ക്ഷീര കര്‍ഷക എന്ന നിലയിലുമെല്ലാം സ്റ്റാറായി മാറിയിരുന്നു. എന്നാല്‍ അതൊന്നും വോട്ടാക്കിമാറ്റാനായില്ല. വട്ടിയൂര്‍ക്കാവില്‍ കനത്ത തോല്‍വിയാണ് വീണ നായര്‍ ഏറ്റുവാങ്ങിയത്. 25 വര്‍ഷത്തിനുശേഷമായിരുന്നു മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അവതരിപ്പിച്ചത്. സിറ്റിംഗ് സീറ്റില്‍ അവരും തോല്‍വി അറിയുകയായിരുന്നു. ഫലത്തില്‍ ഏക വനിതാ ശബ്ദമായി മാറുക കെ.കെ രമയുടേതുമാത്രമാകും.
അതേ സമയം 15 പേരെ മത്സരിപ്പിച്ച ഇടതുമുന്നണിക്ക് പത്തുപേരെയും വിജയിപ്പിക്കാനായി. മന്ത്രി കെ.കെ ഷൈലജയടക്കം പത്തുപേരാണ് ഇടതുമുന്നണിയില്‍ ജയിച്ചു കയറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...