സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോ ? : കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോയെന്ന് വടകര എം.എല്‍.എ  കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച്‌ സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെ.കെ രമ.

ഇതിലും വലുത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതല്‍ക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവരെന്നും കെ.കെ രമ പറഞ്ഞു. എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ആ ബാഡ്ജ് ധരിച്ചെത്തിയത്. ചട്ടലംഘനമൊന്നുമില്ല. എല്ലാം പരിശോധിച്ച്‌ തന്നെയാണ് ഞങ്ങളും അങ്ങനെ ചെയ്തത്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ പ്രതികരിച്ചു.

കാലങ്ങളായുള്ള ഇടത് കുത്തക തകര്‍ത്തായിരുന്നു യുഡിഎഫ്‌ പിന്തുണയോടെ വടകരയില്‍ നിന്ന് ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.കെ രമ വിജയിച്ചത്. തുടര്‍ന്ന് കൊല്ലപ്പെട്ട ആര്‍.എം.പി നേതാവും ഭര്‍ത്താവുമായ ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ച്‌ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...