ഐലന്‍ഡ് എക്സ് പ്രസ്സില്‍ നിന്നും 98 ലിറ്റര്‍ ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 98 ലിറ്റര്‍ ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യം റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) കണ്ടെത്തി പിടിച്ചെടുത്തു. റെയില്‍വേ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ജതിന്‍ ബി. രാജിന്റെ നിര്‍ദേശപ്രകാരം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഡി.കെ. ജയചന്ദ്രന്‍, ധന്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐലന്‍ഡ് എക്സ് പ്രസ്  ട്രെയിനില്‍ പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

കര്‍ണാടകയില്‍ നിര്‍മ്മിച്ച മദ്യമാണ് ഇവ. സീറ്റിനടിയില്‍ ബാഗിലും ചാക്കിലും സൂക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. മദ്യം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. കോഴിക്കോട്ട് എത്തിച്ച മദ്യം എക്സൈസ് വകുപ്പിനു കൈമാറി. ലോക്ഡൗണ്‍ കാരണം കേരളത്തിലെ ബീവറേജ് വില്‍പ്പനശാലകളും ബാറുകളും തുറക്കാത്തതിനാല്‍ കരിഞ്ചന്തയില്‍ വിൽക്കാനായിരുന്നു ശ്രമം. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം വിവിധ ട്രെയിനുകളില്‍ നിന്നായി 10 തവണ മദ്യം പിടികൂടിയതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരടായി

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...