മര്‍ദനമേറ്റ വയോധികയെ വനിതാ കമ്മീഷന്‍  ഇടപെട്ട് മകളുടെ വീട്ടിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏനാത്ത് ചെറുമകന്റെ മര്‍ദനത്തിനിരയായ 98 വയസായ വയോധികയെ സന്ദര്‍ശിച്ച കേരള വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ ഇടപെട്ട് അവരെ മകളുടെ വീട്ടിലേക്ക് മാറ്റി. ഏഴംകുളം മങ്ങാട് താമസിക്കുന്ന മകളെ കമ്മീഷന്‍ വിളിച്ചുവരുത്തി മകളുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
വയോധികയെ മര്‍ദിച്ച ചെറുമകനെ റാന്നി ഡിഅഡിക്ഷന്‍ സെന്ററിലേക്ക് ചികിത്സയ്ക്കായി മാറ്റി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്ന കേസ് ചികിത്സ കഴിഞ്ഞെത്തുമ്പോള്‍ തുടരാന്‍ അടൂര്‍ സി.ഐക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും എത്തിയിരുന്നു. ആവശ്യമെങ്കില്‍ വയോധികയെ ഗാന്ധിഭവനിലേക്ക് മാറ്റാനായെത്തിയ പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, പഞ്ചായത്ത് പ്രസിഡന്റ് ആശ, വൈസ് പ്രസിഡന്റ് അജയന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ താജുദ്ദീന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിഷയത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...