പിണറായി വിജയന്റെ പോലീസ് സംരക്ഷണം തനിക്ക് വേണ്ട : കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് സംരക്ഷണം തനിക്ക് വേണ്ടെന്ന് ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ. ഭീഷണിയെ നേരിടാനുള്ള കെല്‍പ്പുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ സംരക്ഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും കെ.കെ രമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ടി.പി ച​ന്ദ്രശേഖരന്‍റെയും രമയുടെയും മകനായ അഭിനന്ദിനെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചത്. പിന്നാലെയാണ് ഇവര്‍ക്ക് സുരക്ഷ നല്‍കിയത്. ഇതോടെയാണ് രമ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ചാനല്‍ ചര്‍ച്ചയില്‍ എ.എന്‍ ഷംസീറിനെതിരെ ഒരു ആര്‍.എം.പിക്കാരനും സംസാരിക്കരുത് എന്നായിരുന്നു കത്തിലെ പ്രധാന പരാമര്‍ശം. ടി.പിയുടെ മകനെയും ആര്‍.എം.പി നേതാവ് എന്‍.വേണുവിനെതിരെയുമാണ് കത്ത്. സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പി.ജെ ബോയ്‌സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെ.കെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്തില്‍ പറയുന്നു. എന്‍.വേണുവിനെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....