കോഴിക്കോട് : കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടത് അനിവാര്യമായ കാലമായിട്ടും കൃഷി ഭവനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് കെ.കെ രമ എംഎല്‍എ. വടകര മണ്ഡലത്തിലെ കൃഷി ഓഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതായിട്ട് കാലമേറെയായി. നിലവിലുള്ള 16 തസ്തികകളില്‍ പകുതിയിലധികം ഒഴിഞ്ഞു കിടക്കുന്നു. ചോറോട് പഞ്ചായത്തിലെ കൃഷി ഓഫിസില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരു ജീവനക്കാരന്‍ പോലുമില്ല. പലപ്പോഴും ഇത് പൂട്ടിക്കിടക്കുന്ന അവസ്ഥയാണ്.
എത്രയും പെട്ടെന്ന് ജീവനക്കാരെ നിയമിക്കണമെന്ന് എംഎല്‍എ തന്നെ നേരിട്ട് നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ നിയമനം നടന്നിട്ടില്ല. രണ്ടാഴ്ചയ്ക്കകം ഒഴിവു നികത്താമെന്ന ഉറപ്പ് പാലിക്കണമെന്ന് വടകര എംഎല്‍എ ആവശ്യപ്പെട്ടു. കൃഷിവകുപ്പില്‍ ബോധപൂര്‍വ്വമായ ഇടപെടലുകളും പദ്ധതികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.