കോഴിക്കോട് : ആലപ്പുഴ ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. കേരളത്തിലെ സര്‍ക്കാരില്‍ നിന്നും ജനങ്ങളിനി നല്ലതൊന്നും പ്രതീക്ഷിക്കേണ്ട. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് ഏത് മാളത്തിലാണുള്ളതെന്നും കെ കെ രമ ചോദിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നും നടക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും കെകെ രമ വിമര്‍ശിച്ചു.
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് അങ്ങേയറ്റം പരാജയമാണ്. ആയുധം താഴെവെയ്ക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം. ഇല്ലെങ്കില്‍ വലിയ വേദനയുണ്ടാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.