കൊവിഡിനെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ പ്രതിപക്ഷം അപഹസിക്കാൻ ശ്രമിച്ചു ; കെ.കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡിനെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ പ്രതിപക്ഷം അപഹസിക്കാൻ ശ്രമിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിപക്ഷ നീക്കങ്ങൾ വലിയ കുറ്റകൃത്യമാണെന്നും ദുർബലപ്പെടുത്തുന്നുവെന്നും വിമർശനം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആൾമാറാട്ടം നടത്തിയത് ഗുരുതര കുറ്റമാണെന്നും മന്ത്രി പ്രതികരിച്ചു. പേര് മാറ്റി നൽകി ഓരോത്തരും രോഗം വിവരം ഒളിച്ചുവെച്ചാൽ കേരളത്തിന്റെ സ്ഥിതി എന്താകും. വമ്പിച്ച രേഗ വ്യാപനത്തിനും പ്രായമായവരുടെ കൂട്ടത്തോടെയുള്ള മരണത്തിനും ഇതു കാരണമാകും.

വിദ്യാഭ്യാസമുള്ള ആളുകളിൽ നിന്നും ചെറുപ്പക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ല ഇവയൊന്നും. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുകയും അനുവദിക്കുകയും അരുത്. ഒരു വാക്‌സിൻ കണ്ടുപിടിക്കുന്നതുവരെ ലോകം മുഴുവൻ അനുഭവിക്കുകയാണ് ഈ മഹാമാരി. 10 ലക്ഷത്തിന് 130 എന്ന തോതിലാണ് കർണാടകയിൽ മരണ സംഖ്യ. കേരളത്തിൽ 10 ലക്ഷത്തിന് 17 എന്ന തോതും. കഠിന പ്രയത്‌നം കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാനായത്. രോഗ ബാധിതരുടെ എണ്ണം കൂടിയാൽ കിടക്കകൾ ലഭിക്കാനില്ലാതാകും. മഹാമാരി കഴിഞ്ഞ് ജീവനോടെയുണ്ടെങ്കിൽ അന്ന് തമ്മിൽ തല്ലാമെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...