കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂവെന്നും മന്ത്രി കെ. കെ. ശൈലജ. ഇതു സംബന്ധിച്ച് ഇടതുപക്ഷ മുന്നണിയുടെ തീരുമാനം വരുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. മട്ടന്നൂരിലും തിരുവനന്തപുരത്തും ഉൾപ്പെടെ പല സ്ഥലങ്ങളിലും മത്സരിക്കുമെന്നു പ്രചാരണമുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘തിരഞ്ഞെടുപ്പ് ഇടവേളകളിൽ ആളുകളുടെ തമാശയാണ് ഇത്തരം പ്രചാരണങ്ങൾ. എന്റെ പേരു മാത്രമല്ല പലരുടെയും പേരുകൾ ഇത്തരത്തിൽ കേൾക്കുന്നുണ്ട്. തുടർഭരണം ഉറപ്പാണ്’ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല : കെ.കെ. ശൈലജ
RECENT NEWS
Advertisment