ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണി തന്നെ ; തൊടുപുഴ കേരള കോണ്‍ഗ്രസ് എമ്മിന്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണി തന്നെ മത്സരിക്കും. മണിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ നേതൃയോഗത്തില്‍ തീരുമാനമായി. അതേസമയം ദേവികുളത്ത് എസ് രാജേന്ദ്രനെ വീണ്ടും മത്സരിപ്പിക്കണമോയെന്ന കാര്യത്തില്‍ സംസ്ഥാന നേത്വത്വം തീരുമാനിക്കട്ടെയെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

എംഎം മണി മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പാര്‍ട്ടിക്കു ഗുണം ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. മണി വീണ്ടും സ്ഥാനാര്‍ത്ഥിയായാല്‍ അതു ജില്ലയില്‍ എല്ലായിടത്തും അനുകൂലമായ തരംഗമുണ്ടാക്കും. അതുകൊണ്ട് ഉടുമ്പന്‍ചോലയില്‍ മണിയെത്തന്നെ ശുപാര്‍ശ ചെയ്യാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

അതേസമയം എസ് രാജേന്ദ്രന്റെ കാര്യത്തില്‍ യോഗത്തിന് ഏകാഭിപ്രായത്തില്‍ എത്താനായില്ല. രാജേന്ദ്രന്‍ മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കണോയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനു തീരുമാനമെടുക്കാം. രാജേന്ദ്രന് അവസരം നല്‍കുന്നില്ലെങ്കില്‍ ആര്‍ ഈശ്വരന്‍, എ രാജ എന്നിവരെ പരിഗണിക്കാമെന്നും ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു.

കഴിഞ്ഞ തവണ മത്സരിച്ച തൊടുപുഴ സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാമെന്ന് ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ താത്പര്യം കൂടി കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...