പത്തനംതിട്ട ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 54 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (പറക്കോട്) 1
2.പന്തളം (മങ്ങാരം, കടയ്ക്കാട്) 3
3.പത്തനംതിട്ട (പത്തനംതിട്ട, കുമ്പഴ, അഴൂര്‍, വെട്ടിപ്രം) 11
4.തിരുവല്ല (കുറ്റപ്പുഴ, തിരുവല്ല) 3
5.ആറന്മുള (ആറാട്ടുപ്പുഴ, ഇടയാറന്മുള) 2
6.അരുവാപുലം (അരുവാപുലം, ഐരവണ്‍) 2
7.അയിരൂര്‍ (ഇടപ്പാവൂര്‍) 1
8.ചെറുകോല്‍ (കീക്കൊഴൂര്‍) 1
9.ഏറത്ത് (മണക്കാല, വെളളകുളങ്ങര) 4
10.ഏനാദിമംഗലം (ഇളമണ്ണൂര്‍, മാരൂര്‍, കുറുമ്പകര, പൂതംങ്കര) 1
11.ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 1
12.എഴുമറ്റൂര്‍ (തെളളിയൂര്‍) 1
13.കവിയൂര്‍ (കവിയൂര്‍) 1
14.കൊടുമണ്‍ (കൊടുമണ്‍) 1
15.കോയിപ്രം (കോയിപ്രം, നെല്ലിമല) 2
16.കോന്നി (ചെങ്ങറ, മങ്ങാരം) 3
17.കൊറ്റനാട് (പെരുമ്പെട്ടി) 1
18. കുന്നന്താനം (ആഞ്ഞിലിത്താനം) 1
19. മല്ലപ്പളളി (ചെങ്ങരൂര്‍, മാങ്കുഴിപ്പടി) 2
20. മൈലപ്ര (മേക്കൊഴുര്‍) 4
21.നാരങ്ങാനം (നാരങ്ങാനം) 1
22. ഓമല്ലൂര്‍ (പന്ന്യാലി, പറയനാലി, ഓമല്ലൂര്‍) 3
23. പളളിക്കല്‍ (മുണ്ടപ്പളളി, തോട്ടുവ) 2
24. പ്രമാടം (പ്രമാടം, വെളളപ്പാറ, മല്ലശ്ശേരി) 3
25. റാന്നി പഴവങ്ങാടി (ഐത്തല) 1
26. റാന്നി അങ്ങാടി (അങ്ങാടി, പുല്ലുപ്രം) 2
27. സീതത്തോട് (സീതത്തോട്) 1
28. തുമ്പമണ്‍ (തുമ്പമണ്‍ നോര്‍ത്ത്) 1
29. വളളിക്കോട് (ഞക്കുനിലം, കൈപ്പട്ടൂര്‍) 2

ജില്ലയില്‍ ഇതുവരെ ആകെ 56535 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 50947 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 27.02.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (67) 28.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 23.02.2021ന് രോഗബാധ സ്ഥിരീകരിച്ച എഴുമറ്റൂര്‍ സ്വദേശി (61) 28.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 513 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 52682 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3508 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3205 പേര്‍ ജില്ലയിലും 303 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 4
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 109
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 31
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 55
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 28
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 59
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 19
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 34
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 49
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 16
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 20
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2680
13 സ്വകാര്യ ആശുപത്രികളില്‍ 127
ആകെ 3231

ജില്ലയില്‍ 7673 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2963 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3202 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 163 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 72 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13838 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 196524, 1047, 197571.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 188266, 366, 188632.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 36794, 598, 37392.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6465, 56, 6521.
6 സി.ബി.നാറ്റ് പരിശോധന 606, 1, 607.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 429140, 2068, 431208.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 220835, 1587, 222422.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 649975, 3655, 653630.

ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3655 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1947 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.65 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 399 കോളുകള്‍ നടത്തുകയും  രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...