തിരുവനന്തപുരം : ന്യൂസിലന്‍ഡില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്ത ആര്‍ഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രി ജസിന്ത ആര്‍ഡന് അഭിനന്ദനം അറിയിച്ചത്. പുതിയ തുടക്കത്തിന് ആശംസ നേര്‍ന്ന ആരോഗ്യമന്ത്രി കൊവിഡിനെ കാര്യക്ഷമമായി നേരിട്ടതിന് ജസിന്തയെ അഭിനന്ദിക്കുകയും ചെയ്തു.
‘നിങ്ങള്‍ തകര്‍പ്പന്‍ വിജയം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കൊവിഡ് മഹാമാരിയെ നിങ്ങള്‍ക്ക് ഫലപ്രദമായി എങ്ങനെ നേരിടാന്‍ കഴിഞ്ഞുവെന്നത് കാണാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. വെല്ലുവിളികളെ വനിതാനേതാക്കള്‍ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്തതിന് നിങ്ങള്‍ക്ക് നന്ദി’ – ശൈലജ ടീച്ചര്‍ പറഞ്ഞു.
49 ശതമാനം വോട്ട് നേടിയാണ് 40കാരിയായ ജസീന്ത തുടര്‍ച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിയത്. 1996ല്‍ പുതിയ തെരഞ്ഞെടുപ്പ് രീതി വന്ന ശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്ക് നേടുന്ന ഏറ്റവും ഉയര്‍ന്ന വോട്ട് ഷെയറാണ് ജസിന്ത നേടിയത്.
64-120 സീറ്റുകള്‍ വരെ നേടി ന്യൂസിലന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു ഒറ്റക്കക്ഷി ഭരണത്തിലേക്ക്.