മാന്നാര്‍ : നാം ഒരു ജാതിയിലും പെടുകയില്ല, നാം മനുഷ്യന്‍ മാത്രമാണെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുദേവനെ സംഘപരിവാര്‍ ജാതി കോമരങ്ങളുടെ ചിത്രങ്ങളില്‍ ചേര്‍ത്ത് വച്ചിരിക്കുന്നത് ഗുരുദേവനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ എം.എല്‍.എ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ത്രീകളും വര്‍ഗീയതയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷൈലജ.
വര്‍ഗീയത സ്ത്രീകളുടെ വ്യക്തിത്വത്തിനേല്‍ക്കുന്ന ഏറ്റവും വലിയ പ്രഹരമാണെന്നും വര്‍ഗീയതയും ജാതി വ്യവസ്ഥയും അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ഏരിയാ പ്രസിഡന്റ് ടി.ടി ഷൈലജ അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി.എസ് സുജാത വിഷയാവതരണം നടത്തി. ബെറ്റ്സി ജിനു, സജി ചെറിയാന്‍ എം.എല്‍.എ, പ്രൊഫ.പി.ഡി ശശിധരന്‍, കെ.ജി രാജേശ്വരി, ജി.രാജമ്മ, പ്രഭാ മധു, പുഷ്പലത മധു, ലീലാ അഭിലാഷ്, സുശീല മണി, ഹേമലത മോഹന്‍, അനിതകുമാരി, വിജയമ്മ ഫിലേന്ദ്രന്‍, ടി.സുകുമാരി എന്നിവര്‍ സംസാരിച്ചു. 11,12,13 തീയതികളില്‍ ചെങ്ങന്നൂരിലാണ് ജില്ലാ സമ്മേളനം.