കേരളത്തിന് കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ അ​നു​വ​ദി​ക്ക​ണം ; കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച്‌ കെ.​കെ. ഷൈ​ല​ജ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​ന്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി കേന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന് ക​ത്ത​യ​ച്ച്‌ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വീ​ണ്ടും അ​വ​സ​രം ന​ല്‍​കു​ക, മൂ​ന്നാ​മ​ത്തെ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പി​ന്റെ  വാ​ക്‌​സി​നേ​ഷ​നാ​യി കൂ​ടു​ത​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ അ​നു​വ​ദി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മ​ന്ത്രി ക​ത്ത​യ​ച്ച​ത്.

നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ങ്കി​ലും കുറച്ച്‌ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ടൈം ​ലൈ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു. അ​വ​ര്‍​ക്ക് വീ​ണ്ടും രജിസ്‌​ട്രേ​ഷ​ന്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ല്‍​ക​ണം.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​യ​മാ​യ ജ​ന​സം​ഖ്യ​യു​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്. മൂ​ന്നാ​മ​ത്തെ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പാ​യ 50 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​നും വാ​ക്‌​സി​നേ​ഷ​നും സം​ബ​ന്ധി​ച്ച്‌ ആരോഗ്യമന്ത്രാലയം എ​ത്ര​യും വേ​ഗം മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വാ​ക്‌​സി​ന്‍ അ​ധി​ക​മാ​യി ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,36,327 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും (പു​തു​ക്കി​യ ടാ​ര്‍​ജ​റ്റി​ന്റെ  94%), 57,678 മുന്ന​ണി പോ​രാ​ളി​ക​ളും (38%) ആ​ദ്യ​ത്തെ ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ 23,707 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടു​ണ്ട്.

കേ​ര​ളം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ വ​ള​രെ കു​റ​ച്ച്‌ പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് വ​ന്നു​പോ​യ​താ​യി ഐ​സി​എം​ആ​ര്‍ സി​റോ സ​ര്‍​വ​യ​ല​ന്‍​സ് പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന​ന്നാ​യി ഏ​കോ​പി​പ്പി​ച്ച പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും മൂ​ല​മാ​ണ് രാ​ജ്യ​ത്തെ മി​ക​ച്ച പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ കേ​ര​ള​ത്തി​നാ​യ​തെ​ന്നും ക​ത്തി​ല്‍ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...