Friday, May 3, 2024 7:15 am

സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. കാണാതായ ദീപക്കിന്റെതെന്ന് കരുതി ഇര്‍ഷാദിന്റെ  മൃതദേഹം ബന്ധുക്കള്‍ സംസ്കരിച്ചിരുന്നു. എന്നാല്‍ ഡി എന്‍ എ പരിശോധനയില്‍ മൃതദേഹം ദീപക്കിന്റെതല്ലെന്നും ഇര്‍ഷാദിന്റെതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആര്‍ ഡി ഒയുടെ നേൃത്വത്തില്‍ ഇര്‍ഷാദിന്റെ മൃതദേഹത്തിന്റെ  അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.

ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ട ഇര്‍ഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വര്‍ണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുമ്പായിരുന്നു മാതാപിതാക്കള്‍ പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂലൈ 15 ന് വൈകിട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപെട്ടെന്ന വിവരം കിട്ടിയത്. ജൂലൈ 17 ന് ഇതിന്റെ  പരിസരപ്രദേശത്ത് ഒരു യുവാവിന്റെ  മൃതദേഹം കണ്ടെത്തിയ കാര്യവും പോലീസ് പരിശോധിച്ചു.

അപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റെതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്റെ  ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡി എന്‍ എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്റെതെന്ന് തിരിച്ചറിഞ്ഞു. കേസില്‍ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസര്‍, സഹോദരന്‍ ഷംനാദ് എന്നിവരെ നാട്ടിലെത്തിക്കാന്‍ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. പ്രതികളുടെ പാസ്പോര്‍ട്ട് വിവരങ്ങടക്കം അന്വേഷണസംഘം ശേഖരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 47 പേര്‍

0
കൊച്ചി: സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടെ തെരുവുനായ ആക്രമണത്തിൽ പേവിഷബാധയേറ്റ് മരിച്ചത് 47...

ദുരൂഹത മായാതെ ജെ​സ്‌​ന കേസ് ; സി​ബി​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി...

0
കോ​ട്ട​യം: ജെ​സ്‌​ന തി​രോ​ധാ​ന കേസുമായി ബന്ധപ്പെട്ട് സി​ബി​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ്...

‘സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്’ ; അമേരിക്കൻ ക്യാംപസുകളിലെ സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്

0
വാഷിം​ഗ്ടൺ: അമേരിക്കൻ ക്യാമ്പസ് സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാൻ...

വ്യ​ക്തി​ഹ​ത്യ കൊ​ണ്ട് ഞാൻ തളരില്ല, ജ​ന​ങ്ങ​ള്‍ ഏ​ല്‍​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​​ത്വ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ട് പോ​കി​ല്ല ; ആര്യാ...

0
തി​രു​വ​ന​ന്ത​പു​രം: വ്യ​ക്തി​ഹ​ത്യ കൊ​ണ്ട് ജ​ന​ങ്ങ​ള്‍ ഏ​ല്‍​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​​ത്വ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ട് പോ​കി​ല്ലെ​ന്ന് മേ​യ​ര്‍...