പുഞ്ചയിൽ വള്ളം മറിഞ്ഞു കാണാതായ അറുപത്തഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കഴിഞ്ഞ ദിവസം എഴിക്കാട് കോളനിക്ക് സമീപം നീർവിളാകം പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ വർക്ക് ഷോപ്പ് ഉടമ വിശ്വനാഥൻ ആചാരി (65)യുടെ മൃതദേഹം കണ്ടെടുത്തു. ഫയർ ആൻഡ് റെസ്ക്യു നാട്ടുകാരുമായി ചേർന്ന് രാവിലെ 8.30 ന് ആരംഭിച്ച തെരച്ചിലിനൊടുവിൽ 11 മണിയോടെ വള്ളം മറിഞ്ഞ ഭാഗത്തു നിന്നും 50 മീറ്റർ കിഴക്ക് മാറി കല്ലുമല ഭാഗത്ത് പകുതി പൊങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .

ആറന്മുള പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംസ്ക്കാരം നാളെ എഴിക്കാട് ശ്മശാനത്തിൽ. ഭാര്യ – സരസ്വതി, മക്കൾ – സവിത, സരിത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...