കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കിടയില്‍ നടത്തിയ ടെസ്റ്റിലാണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് ഉടന്‍ അടയ്ക്കും.
760 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ ആണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളും, 363 പേര്‍ സമ്പര്‍ക്കം വഴിയുമാണ് രോഗം സ്ഥിരീകരിച്ചത്.