കെ.എല്‍ – 83 ; കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉദ്ഘാടനം ജൂലൈ മൂന്നിന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ജൂലൈ മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി ആനക്കൂട് റോഡില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ബി ആന്‍ഡ് ബി ബില്‍ഡിംഗ്സില്‍ 1950 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഓഫീസ് ഉദ്ഘാടനത്തിന് സജ്ജമായതായും എംഎല്‍എ പറഞ്ഞു.

ഓഫീസ് കാബിനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സര്‍ക്കാര്‍ അനുവദിച്ച ഏഴ് തസ്തികകളില്‍ ജീവനക്കാരെയും നിയമിച്ചു. ഒരു ജോയിന്റ് ആര്‍ടിഒ, ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, ഒരു ഹെഡ് അക്കൗണ്ടന്റ്, ഒരു സീനിയര്‍ ക്ലര്‍ക്ക്, ഒരു ജൂനിയര്‍ ക്ലര്‍ക്ക് എന്നീ തസ്തികകളിലാണ് നിയമനം നടന്നത്. ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ എംപ്ലോയിമെന്റ് മുഖേന നിയമനം നടത്തിയിട്ടുണ്ട്. കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലും എംപ്ലോയ്മെന്റ് മുഖേന നിയമനം നടത്തും. ഓഫീസ് പ്രവര്‍ത്തനത്തിനാവശ്യമായ 10 കമ്പ്യൂട്ടര്‍ ലഭ്യമായിട്ടുണ്ട്. ഒരു ഓള്‍ ഇന്‍ വണ്‍ കമ്പ്യൂട്ടര്‍ ഉടന്‍ എത്തും. മൂന്ന് ലാപ്ടോപ്പുകളും രണ്ട് ദിവസത്തിനകം ലഭ്യമാകും. സെര്‍വര്‍ റൂം പൂര്‍ണമായും ശീതീകരിച്ചതാണ്. ജനറേറ്ററും സ്ഥാപിച്ചു കഴിഞ്ഞു.

കെ.എല്‍ – 83 എന്ന കോഡാണ് കോന്നി ഓഫീസിന് അനുവദിച്ചിരിക്കുന്നത്. ലേണേഴ്സ് പരിശീലനം നല്‍കാന്‍ ഓഫീസിന് മുകള്‍നിലയില്‍ ഹാള്‍ ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എണ്ണം ആളുകള്‍ക്കു മാത്രമേ ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുകയെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...