മൂന്നൊന്നില്‍ തോടിന്റെ പുനരുദ്ധാരണത്തിന് 39 ലക്ഷം രൂപ അനുവദിച്ചു : മാത്യു ടി. തോമസ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മൂന്നൊന്നില്‍ തോടിന്റെ പുനരുദ്ധാരണത്തിനായി എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 39 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു. പെരിങ്ങര പഞ്ചായത്ത് പടിയിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായിട്ടുള്ള നടപടിയായിട്ടാണ് ഈ പ്രവൃത്തി. തോട് മൂടി ചെറിയ പൈപ്പ് ഇട്ട് നിര്‍മ്മിച്ചിരിക്കുന്ന റോഡില്‍ പെരിഞ്ചാന്തറ ഭാഗത്തും പണിക്കോട്ടില്‍ പടി ഭാഗത്തും രണ്ടു ബോക്‌സ് കള്‍വെര്‍ട്ടിന്റെ നിര്‍മ്മാണം, പെരിഞ്ചാന്തറ കലുങ്കിനു മുന്‍പായി 200 മീറ്റര്‍ നീളത്തില്‍ രണ്ട് അടി വീതിയുള്ള തോട് നാലു മീറ്റര്‍ വീതിയില്‍ പുനരുദ്ധാരണം. ബാക്കിയുള്ള ഭാഗങ്ങളില്‍ മാണിക്കത്തകിടി പാടശേഖരത്തിലുള്‍പ്പെടെ വീതി കൂട്ടി നിര്‍മ്മിക്കുന്നു എന്നിവയാണ് ഈ പദ്ധതിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണു പ്രവൃത്തിയുടെ ചുമതല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....